സംഭാവന തട്ടിപ്പ് ; അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്യുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്നാണ് വിശദീകരണം
അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്യുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. ഔദ്യോഗികമായി രണ്ടുപേരും രാജിവെച്ചു എന്ന് ട്രസ്റ്റ് അറിയിച്ചു. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്നാണ് വിശദീകരണം. സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഭക്തര്‍ ഏല്‍പ്പിച്ച സ്വര്‍ണവും വെളളിയും സുരക്ഷിതമായി ഉണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാണെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത സംഭവം വിവാദമായതോടെയാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവെച്ചത്. ഭക്തര്‍ കാണിക്കയായി നല്‍കിയ 200 കോടിയോളം മൂല്യം വരുന്ന സ്വര്‍ണവും പണവുമടക്കം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ക്ഷേത്രനടത്തിപ്പുകാരിലേക്ക് നീളുന്നതിനിടെയാണ് രാജിവെച്ചത്. സംഘപരിവാറിന്റെ ഉന്നത നേതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തതതതനുമാണ് ചമ്പത് റായ്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാമക്ഷേത്രത്തില്‍ കോടികളുടെ കൊളള നടന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്ഐടി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ചമ്പത് റായ് രാജിവെച്ചത്.