കീടങ്ങളെ പെരുകാൻ അനുവദിക്കരുത്; സിജെപിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി സുവേന്ദു അധികാരി

ക്രോക്രോച്ച് ജനതാ പാർട്ടി (സിജെപി), നക്സൽ സംഘടനകൾ, 'തുകഡെ തുകഡെ' സംഘങ്ങൾ എന്നിവയ്ക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇത്തരം തിന്മകളും കീടങ്ങളും പെരുകാൻ അനുവദിക്കരുതെന്നും, ഇവയ്ക്കെതിരെ ശക്തമായ കീടനാശിനി തന്നെ പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ നടന്ന ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ സിജെപി പാർട്ടിയുടെ വളർച്ചയെ കൊറോണ വൈറസിന്റെയും കീടങ്ങളുടെയും വ്യാപനത്തോടാണ് അദ്ദേഹം ഉപമിച്ചിരുന്നത്.

 

കൊൽക്കത്ത: ക്രോക്രോച്ച് ജനതാ പാർട്ടി (സിജെപി), നക്സൽ സംഘടനകൾ, 'തുകഡെ തുകഡെ' സംഘങ്ങൾ എന്നിവയ്ക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇത്തരം തിന്മകളും കീടങ്ങളും പെരുകാൻ അനുവദിക്കരുതെന്നും, ഇവയ്ക്കെതിരെ ശക്തമായ കീടനാശിനി തന്നെ പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ നടന്ന ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ സിജെപി പാർട്ടിയുടെ വളർച്ചയെ കൊറോണ വൈറസിന്റെയും കീടങ്ങളുടെയും വ്യാപനത്തോടാണ് അദ്ദേഹം ഉപമിച്ചിരുന്നത്.

കൊറോണ വൈറസിനെപ്പോലെ പടർന്നുപിടിക്കാൻ ശ്രമിക്കുന്ന മൂട്ടകളെയും പാറ്റകളെയും തുകഡെ തുകഡെ സംഘങ്ങളെയും അടിച്ചമർത്തേണ്ടതുണ്ടെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. സിജെപിക്കൊപ്പം മമതാ ബാനർജിയെയും ഇടതുപക്ഷത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ബംഗാളിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും തകർക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ മുൻ സർക്കാരുകൾക്ക് ദേശീയതയെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേവലം പ്രീണന രാഷ്ട്രീയം കളിച്ച അവർ സംസ്ഥാനത്തെ ഒരു 'ഗ്രേറ്റർ ബംഗ്ലാദേശ്' ആക്കി മാറ്റാനാണ് ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തിനായി പ്രത്യേക ഗാനവും പതാകയും രൂപകൽപ്പന ചെയ്തതെന്നും ബംഗ്ലാദേശിന്റെ മുദ്രാവാക്യമായ 'ജോയ് ബംഗ്ലാ' കടമെടുത്തതെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.