ബെംഗളൂരുവിൽ വീട്ടമ്മയെ കൊലപ്പെടുത്തി വീട്ടുജോലിക്കാരൻ ജീവനൊടുക്കി 

 ഒന്നാം നിലയിൽ വിശ്രമിച്ച് മകൾ. താഴെ ജീവന് വേണ്ടി പോരാടി അമ്മ. വീട്ടിലേക്കെത്തിയ പ്രവാസി ഭർത്താവ് കണ്ടത് ഭാര്യയുടേയും വീട്ടുജോലിക്കാരന്റേയും മൃതദേഹങ്ങൾ. ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ എ എസ് കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. 65കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 
 

 ബെംഗളൂരു : ഒന്നാം നിലയിൽ വിശ്രമിച്ച് മകൾ. താഴെ ജീവന് വേണ്ടി പോരാടി അമ്മ. വീട്ടിലേക്കെത്തിയ പ്രവാസി ഭർത്താവ് കണ്ടത് ഭാര്യയുടേയും വീട്ടുജോലിക്കാരന്റേയും മൃതദേഹങ്ങൾ. ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ എ എസ് കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. 65കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

ഇവരുടെ വീട്ടിൽ ദീർഘകാലമായി ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് ബെംഗളൂരുവിനെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. ഈ വീട്ടിൽ ഏറെക്കാലമായി ഈ വീട്ടിൽ സഹായിയായി ജോലി ചെയ്തിരുന്ന 50കാരനായ ദേവരാജു എന്നയാളാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. എന്നാൽ കൊലപാതകത്തിന് ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്നതിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. കൊല്ലപ്പെട്ട 65കാരിയുടെ ഭർത്താവ് ദുബായിയിൽ ആയിരുന്നു.