'പേര് മാറ്റാന്‍ ഇന്ത്യ നിങ്ങളുടെ അച്ഛന്റേതാണോ?'; വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്,
 

ഇന്ത്യയുടെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇന്‍ഡ്യ മുന്നണി രൂപീകരിച്ചതിന് ശേഷം അവര്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ എന്നും അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു.

'ഇന്ത്യ നിങ്ങളുടെ അച്ഛന്റേതാണോ? അത് 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്, ഹിന്ദുസ്ഥാന്‍ നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്,' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം.