ചികിത്സക്കെത്തിയ 26 കാരിയെ മയക്കി കിടത്തി പീഡനം ; ബംഗാളിൽ ഡോക്ടർ പിടിയിൽ

ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ് സംഭവം. 

 

കൊൽക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ് സംഭവം.  മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോൾ പീഡിപ്പിച്ചെന്നുമാണ് പരാതി. നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡന ദൃശ്യങ്ങളെല്ലാം ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയിൽ ചെയ്ത്  വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം ഹസ്നബാദ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്.