ഡോക്ടറുടെ കുറിപ്പടിയില്ലാതെ പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും നല്‍കരുത്; കര്‍ശന നിര്‍ദേശം

പെയിൻ കില്ലറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മരുന്ന് വിതരണക്കാർക്കും ഡ്രഗ്സ് കണ്‍ട്രോളർ ജനറല്‍ കർശന നിർദേശം നല്‍കി.

 

വൃക്കരോഗമുള്ളവർ വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ വിവരം അറിയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു

ഡൽഹി: പെയിൻ കില്ലറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മരുന്ന് വിതരണക്കാർക്കും ഡ്രഗ്സ് കണ്‍ട്രോളർ ജനറല്‍ കർശന നിർദേശം നല്‍കി.

സാധാരണ പനി, അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സ്വന്തം നിലയില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുതെന്നും നിർദേശമുണ്ട്. മരുന്നുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കണ്‍ട്രോളർ ജനറല്‍ മുന്നറിയിപ്പ് നല്‍കി.

വൃക്കരോഗമുള്ളവർ വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ വിവരം അറിയിക്കണമെന്നും നിർദേശത്തില്‍ പറയുന്നു. ഫാർമസിസ്റ്റുകള്‍ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി. അശാസ്ത്രീയമായ മരുന്ന് ഉപയോഗം വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും സർക്കുലറില്‍ പറയുന്നു.

തലവേദന, ശരീരവേദന, പനി തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും സ്വന്തം നിലയില്‍ വേദനസംഹാരികള്‍ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ബാക്ടീരിയ അണുബാധയാണെന്ന് ഉറപ്പാക്കാതെയും ഡോക്ടറുടെ നിർദേശം തേടാതെയും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന പ്രവണതയും ആശങ്കയുണ്ടാക്കുന്നതാണ്.മരുന്നുകളുടെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കുകയും സ്വയംചികിത്സ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിർദേശം