കൃഷ്ണഗിരിയിൽ രണ്ടര വയസസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; ഡി.എം.കെ യൂത്ത് വിങ് പ്രവർത്തകൻ അറസ്റ്റിൽ
കൃഷ്ണഗിരിയിൽ രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡി. എം. കെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിൽ. പെരിയനായകനൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ചെന്നൈ: കൃഷ്ണഗിരിയിൽ രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡി. എം. കെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിൽ. പെരിയനായകനൊപ്പം താമസിക്കുകയായിരുന്ന യുവതിയുടെ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. കഴിഞ്ഞ ഡിസംബറിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ മുറിവുകളുള്ളതായി കണ്ടെത്തി.
അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെരിനായകൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ കേസും കൊലപതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പെരിനായകനെ അറസ്റ്റ് ചെയ്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഡി.എം.കെ സർക്കാർ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അണ്ണാ സർവകലാശാല പീഡനക്കേസിന് സമാനമായി ഈ കേസിലും അതിവേഗ വിചാരണ നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അറിയിച്ചു.