തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പേ കൂടിയാലോചനകളുമായി ഡിഎംകെ
നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്.
നടന്‍ വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ ആശങ്ക.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പേ കൂടിയാലോചനകളുമായി ഡിഎംകെ. നിയോജക മണ്ഡലം നിരീക്ഷകരുമായി പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകനവും സ്റ്റാലിന്‍ നടത്തും.
നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല, 2019ലെയും 2024ലെയും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയവും സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതിനകം തന്നെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുതിര്‍ന്ന നേതാക്കളായ കെ എന്‍ നെഹ്റു, തങ്കം തെന്നരസു, ഇ വി വേലു എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ നടന്‍ വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ ആശങ്ക. അതിനാലാണ് തെരഞ്ഞെടുപ്പിനായി നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.