റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങൾ തള്ളി ഡി.കെ. ശിവകുമാർ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്കെന്തിനാണ് ആർസിബിയെന്ന് ചോദിച്ച അദ്ദേഹം,
Jun 12, 2025, 12:00 IST
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങൾ തള്ളി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്കെന്തിനാണ് ആർസിബിയെന്ന് ചോദിച്ച അദ്ദേഹം, ടീമിനെ സ്വന്തമാക്കാൻ താത്പര്യമില്ലെന്നും അറിയിച്ചു. താൻ ‘റോയൽ ചലഞ്ചേഴ്സ്’ പോലും കുടിക്കാറില്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.
ആർസിബിയെ വാങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നതിനു പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് ഭ്രാന്തില്ല. ചെറുപ്പംതൊട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ്, അത്രയേയുള്ളൂ. മാനേജ്മെന്റിന്റെ ഭാഗമാകാൻ ഓഫറുകളുണ്ടായിരുന്നെങ്കിലും അതിനുള്ള സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്കെന്തിനാണ് ആർസിബി? ഞാൻ റോയൽ ചലഞ്ച് പോലും കുടിക്കാറില്ല’ എന്നും തുടർന്ന് അദ്ദേഹം പ്രതികരിച്ചു.