കർണാടക മുഖ്യമന്ത്രിയാകാൻ ഒരുങ്ങി ഡികെ ശിവകുമാർ ; സത്യപ്രതിജ്ഞ ജൂൺ മൂന്നിന്
കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവൻ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ, മന്ത്രിസഭ അംഗങ്ങൾ, പാർട്ടി പ്രവർത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം.ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.
ബെംഗളുരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവൻ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ, മന്ത്രിസഭ അംഗങ്ങൾ, പാർട്ടി പ്രവർത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം.ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.
സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വൈകാരികമായ കുറിപ്പ് ഡി കെ ശിവകുമാർ എക്‌സിൽ പങ്കുവച്ചിരുന്നു. പിന്നാലെ തങ്ങൾ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിദ്ധരാമയ്യും അഭിപ്രായം പങ്കുവച്ചിരുന്നു. കർണാടകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇവർ ലിംഗായത്ത് - ദളിത് വിഭാഗത്തിൽ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഡി കെയ്ക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ബാനറുകളും ഉയർന്നിരുന്നു. ഭാവി മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. ഭാവി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു ബാനറിലുണ്ടായിരുന്നത്. അതേസമയം കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും.