പരാതി പറഞ്ഞ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട് ഡി ജെ ഘോഷയാത്ര ; ഉച്ചത്തിലുള്ള ശബ്ദം കേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വിഹനം വീടിന് മുന്നില്‍ നിര്‍ത്തിയിട്ട് ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിച്ചു എന്നും കുടുംബം ആരോപിക്കുന്നു.

 

ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് കുഞ്ഞ് മരിച്ചത്.

യുപിയിലെ ബല്ലിയയില്‍ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംവിധാനം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിജെ സംവിധാനം കെട്ടിവച്ച ട്രക്ക് വീടിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.


ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് കുഞ്ഞ് മരിച്ചത്. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ വിഹനം വീടിന് മുന്നില്‍ നിര്‍ത്തിയിട്ട് ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിച്ചു എന്നും കുടുംബം ആരോപിക്കുന്നു. ഈ സമയം കുഞ്ഞ് അമ്മയ്‌ക്കൊപ്പം വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഡിജെ ഉപകരണങ്ങള്‍ പിടിച്ചെടുത്തു.