പബ്ബിലെ നിയമ വിരുദ്ധ പ്രവർത്തനം ; ഹൈദരാബാദിൽ ഡിജെയും നർത്തകരും അറസ്റ്റിൽ
പബ്ബിലെ നിയമ വിരുദ്ധ പ്രവർത്തനത്തിന് ഹൈദരാബാദിൽ ഡിജെയെയും നർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Jan 9, 2025, 14:50 IST
ഹൈദരാബാദ് : പബ്ബിലെ നിയമ വിരുദ്ധ പ്രവർത്തനത്തിന് ഹൈദരാബാദിൽ ഡിജെയെയും നർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ഡിസ്കോ ജോക്കിയെയും പത്ത് വനിതാ ഡാൻസേഴ്സിനെയുമാണ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വനിതാ നർത്തകികൾക്ക് അശ്ലീലമായി വസ്ത്രം ധരിക്കാനും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പബ്ബ് മാനേജ്‌മെൻ്റ് അനുമതി നൽകിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നർത്തകർ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും പണം തട്ടാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. പബ്ബ് ഉടമ ഇതിനു കൂട്ട് നിൽക്കുന്നുവെന്നും പരാതിയുണ്ട്. പബ്ബിൻ്റെ ഉടമ കൃഷ്ണ രാജുവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.