വെളിച്ചത്തിൻ്റെയും സന്തോഷത്തിൻ്റെയും ഉത്സവം ; ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി
Dec 10, 2025, 14:49 IST
ഡൽഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി ലഭിച്ചു. ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. ആദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.
മാനവികതയുടെ അവർണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉൾപ്പെടുത്തിയത്. കുംഭമേള, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങൾ നേരത്തെ സാംസ്‌കാരിക പൈതൃക പദവി നേടിയിരുന്നു.