വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം
വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം.
26 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം വിജയ്യും ഭാര്യ സംഗീതയും പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ : വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം.26 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം വിജയ്യും ഭാര്യ സംഗീതയും പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍.
അഭിഭാഷകർക്കൊപ്പം കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ കൂടി സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് വിവാഹമോചന കാര്യത്തിൽ ധാരണയായതെന്നും റിപ്പോര്‍ട്ട്.സംഗീത ഏകദേശം 250 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായാണ് സൂചന.
കൂടാതെ മക്കൾക്ക് അർഹമായ സ്വത്ത് വിഹിതം നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സംഗീതയ്ക്ക് ആവശ്യമായ ജീവനാംശം നല്‍കാമെന്നും മക്കളുടെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.