എസി വാങ്ങി നല്‍കാത്തതില്‍ ഭര്‍ത്താവുമായി തര്‍ക്കം; യുവതി ജീവനൊടുക്കി

ഭര്‍ത്താവ് എയർ കണ്ടീഷണർ (എസി) വാങ്ങി നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്.

സ്‌കൂൾകാലം തൊട്ട് പ്രണയിച്ച ആകാശും മോണിക്കയും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായതിനാൽ മോണിക്കയുടെ കുടുംബം സഹകരിച്ചിരുന്നില്ല.

ഭര്‍ത്താവ് എയർ കണ്ടീഷണർ (എസി) വാങ്ങി നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് (25) മരിച്ചത്.

കടുത്ത ചൂടായതിനാൽ എ.സി വാങ്ങണമെന്ന് മോണിക്ക ഭർത്താവ് ആകാശിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. ഇതേചൊല്ലി ദമ്പതികൾ തമ്മിൽ തർക്കം പതിവായിരുന്നതായി പൊലീസ് പറയുന്നു,​

വെള്ളിയാഴ്ച രാത്രിയും തർക്കമുണ്ടായി. അന്ന് ചൂട് സഹിക്കാനാവാതെ താനും സഹോദരനും മാതാപിതാക്കളും ടെറസിലാണ് കിടന്നതെന്ന് ആകാശ് മൊഴിനൽകി. പിറ്റേന്ന് രാവിലെ മുറിയിലെത്തിയപ്പോൾ മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പൊലീസിൽ അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സ്‌കൂൾകാലം തൊട്ട് പ്രണയിച്ച ആകാശും മോണിക്കയും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായതിനാൽ മോണിക്കയുടെ കുടുംബം സഹകരിച്ചിരുന്നില്ല.