പ്രണയം തകര്‍ന്നതിനെച്ചൊല്ലി തര്‍ക്കം; മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
മൂന്ന് വർഷത്തെ പ്രണയം തകർന്ന കാരണത്താല്‍ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്.30 വയസ്സുകാരിയായ ഡിംപിളാണ് മരിച്ചത്
Updated: Jun 5, 2026, 16:24 IST
20 തവണയിലധികം തവണ കുത്തി പരിക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്
മൊഹാലി: മൂന്ന് വർഷത്തെ പ്രണയം തകർന്ന കാരണത്താല്‍ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്.30 വയസ്സുകാരിയായ ഡിംപിളാണ് മരിച്ചത്.39 വയസ്സുകാരനായ ഹർവീന്ദർ ആണ് കേസിലെ പ്രതി.കൊലപാതക ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
20 തവണയിലധികം തവണ കുത്തി പരിക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്.പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. മുൻ കാമുകൻ എന്ന് കരുതപെടുന്ന സഹപ്രവർത്തകൻ ഓഫീസ് സമയത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കൊലപാതത്തിന് മുൻപ് ഇവർ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ യുവാവ് കൈയ്യില്‍ കരുത്തിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.