വാര്‍ത്താസമ്മേളനത്തിനിടെ ഇരിക്കേണ്ട സീറ്റിനെ ചൊല്ലി തര്‍ക്കം; ഗോരഖ്പൂരില്‍ തമ്മില്‍ത്തല്ലി എസ്പി നേതാക്കള്‍

ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന പാര്‍ട്ടിയുടെ 'ലോക്തന്ത്ര ബച്ചാവോ സപ്താഹ്' പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാനായി എസ്പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ പ്രസ് ക്ലബ്ബിലാണ് സംഭവം ഉണ്ടായത്.

 

സംഭവത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനം തടസപ്പെട്ടു.

ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി വാര്‍ത്താ സമ്മേളനത്തിനിടെ നേതാക്കള്‍ തമ്മില്‍ത്തല്ലി. ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുന്‍ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാര്‍ട്ടി നേതാവ് അന്‍ഷുമാന്‍ സിങ്ങിന്റെയും അനുയായികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം. 

സംഭവത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനം തടസപ്പെട്ടു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന പാര്‍ട്ടിയുടെ 'ലോക്തന്ത്ര ബച്ചാവോ സപ്താഹ്' പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാനായി എസ്പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ പ്രസ് ക്ലബ്ബിലാണ് സംഭവം ഉണ്ടായത്.

തര്‍ക്കം പെട്ടെന്നുതന്നെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഈ സമയത്ത് അന്‍ഷുമാന്‍ സിങ്ങിന്റെ മകന്‍ കമലേഷ് സിംഗ് സഹാനിയെ തല്ലിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. പ്രസ്തുത സംഭവമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേസമയം തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഈ വിവാദം ഉപയോഗിക്കുകയാണെന്ന് അന്‍ഷുമാന്‍ സിംഗ് ആരോപിക്കുന്നത്. പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ അനാവശ്യമായ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.