ഡല്‍ഹിയില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം;  യുവതി കുത്തേറ്റുമരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

ല്‍ഹിയിലെ ബിന്ദാപൂരില്‍ മോട്ടോർസൈക്കിള്‍ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി കുത്തേറ്റുമരിച്ചു.ആരതി (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആരതിയുടെ ഭർത്താവ് വിക്കി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡൽഹി :  ഡല്‍ഹിയിലെ ബിന്ദാപൂരില്‍ മോട്ടോർസൈക്കിള്‍ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതി കുത്തേറ്റുമരിച്ചു.ആരതി (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആരതിയുടെ ഭർത്താവ് വിക്കി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പപ്പു (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകവിവരം ആരതിയുടെ പിതാവ് ബിന്ദാപൂർ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും കുത്തേറ്റ ദമ്പതികളെ ദീൻ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ ആരതി മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് വിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.