കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം: പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു.

 

പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു.

കന്നനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റായ മഹാരാജൻ ആണ് കൊല്ലപ്പെട്ടത്.പ്രദേശത്ത് കഴിഞ്ഞ ഒരു ആഴ്ചയായി കുടിവെള്ള വിതരണം ക്രമമായി നടക്കാത്തതിൽ പ്രതി പ്രകോപിതനായിരുന്നു.

കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച ആളുകളുമായി പഞ്ചായത്ത് പ്രസിഡന്‍റായ മഹാരാജൻ ചർച്ച നടത്തുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് പ്രതി മഹാരാജനെ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാരാജൻ പിന്നീട് മരണത്തിന് കീഴടങ്ങി.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു