ത്രിഭാഷ നയത്തില്‍ ഈ അധ്യയന വര്‍ഷത്ത ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി
രക്ഷിതാക്കളും അധ്യാപകരും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.
Sep 29, 2026, 06:25 IST
സിബിഎസ്ഇയോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാന്‍ തയ്യാറാകാതെ വന്നേതോടെയാണ് കോടതി നടപടി.
പുത്തന്‍ വിദ്യഭ്യാസ നയത്തിന്റെ ഭാഗാമായി നടപ്പാക്കുന്ന ത്രിഭാഷ നയത്തില്‍ ഈ അധ്യയന വര്‍ഷത്ത ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
സിബിഎസ്ഇയോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കാന്‍ തയ്യാറാകാതെ വന്നേതോടെയാണ് കോടതി നടപടി. നിലവിലുള്ള ഏഴ്,എട്ട് ,ഒന്പത് ക്ലാസുകാര്‍ക്ക് പരിവര്‍ത്തന ഘട്ടമെന്ന നിലയില്‍ പത്താം ക്ലാസില്‍ മൂന്നാം ഭാഷയുടെ പരീക്ഷ ഒഴിവാക്കിയിരുന്നു. രക്ഷിതാക്കളും അധ്യാപകരും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.