'ഔദ്യോഗിക ക്ഷണം ലഭിച്ചില്ല'; സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ എം കെ സ്റ്റാലിന്‍
'ഔദ്യോഗിക ക്ഷണം ലഭിച്ചില്ല'; സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ എം കെ സ്റ്റാലിന്‍
നവംബര്‍ 16 തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റാലിന്‍ പങ്കെടുക്കാതിരുന്നത് പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
ചടങ്ങില്‍ മനഃപൂര്‍വ്വം പങ്കെടുക്കാതിരുന്നതാണ് എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോംഗിങ് എ ജേര്‍ണി ഓഫ് ലവിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല എന്ന് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍.
ചടങ്ങില്‍ മനഃപൂര്‍വ്വം പങ്കെടുക്കാതിരുന്നതാണ് എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചില്ല. തന്റെ അസിസ്റ്റന്റിനെ ഹൈക്കമാന്‍ഡില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
നവംബര്‍ 16 തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റാലിന്‍ പങ്കെടുക്കാതിരുന്നത് പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ക്ഷണിച്ചിട്ടും സ്റ്റാലിന്‍ പങ്കെടുത്തില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് സ്റ്റാലിന്‍ രംഗത്തെത്തിയത്.