സംസാരിക്കാന്‍ അവസരം കിട്ടിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, സൗണ്ട് സിസ്റ്റം അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എ
സംസാരിക്കാന്‍ അവസരം കിട്ടിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, സൗണ്ട് സിസ്റ്റം അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എ
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം.
Nov 15, 2026, 18:18 IST
മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാന്‍ തുടങ്ങിയ എംഎല്‍എ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം.
സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം.
മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാന്‍ തുടങ്ങിയ എംഎല്‍എ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം. വേദിയിലുണ്ടായിരുന്ന കസേര കൊണ്ട് അടിച്ച് സൗണ്ട് സിസ്റ്റം തകര്‍ത്ത എംഎല്‍എ, സൗണ്ട് സിസ്റ്റം നിയന്ത്രിച്ചവരേയും മര്‍ദ്ദിച്ചു. പിത്തോറഗഢ് ജില്ലയിലെ ധാര്‍ചുലയിലാണ് കോണ്‍ഗ്രസിന് നാണക്കേടായി മാറിയ സംഭവം നടന്നത്.