'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം',ഞങ്ങളെ നിര്‍ഭയരാക്കിയതിന് നന്ദി, മക്കളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹം ; സിജെപിയ്ക്ക് നന്ദി പറഞ്ഞ് ജ്യോതിക
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊളളുന്നു. ജനാധിപത്യ ഇന്ത്യയ്ക്കായി.
ന്യൂഡല്‍ഹി: 'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊളളുന്നു. ജനാധിപത്യ ഇന്ത്യയ്ക്കായി. മികച്ച പരിഷ്‌കൃത വിദ്യാഭ്യാസത്തിനായി. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയ്ക്ക് പിന്തുണയുമായി നടി ജ്യോതിക രംഗത്ത് . വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ് താന്‍ എന്നാണ് ജ്യോതിക പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി സിജെപിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
'ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പം ഉത്തരവാദിത്തത്തോടെ നിലകൊളളുന്നു. ജനാധിപത്യ ഇന്ത്യയ്ക്കായി. മികച്ച പരിഷ്‌കൃത വിദ്യാഭ്യാസത്തിനായി. സോനം വാങ്ചുക്ക്, അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അമ്മമാരെന്ന നിലയില്‍, നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 'നമ്മള്‍' ആണ് ഇന്ത്യ എന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ദങ്ങളെ തകര്‍ത്തതിന് നന്ദി. ഞങ്ങളെ നിര്‍ഭയരാക്കിയതിനും. ജയ്ഹിന്ദ്': ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധം നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഭയപ്പെടുത്തിയെന്നത് വ്യക്തമാണ് എന്നാണ് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് പ്രതികരിച്ചത്. 'ജെന്‍സികളെ അഭിസംബോധന ചെയ്ത് 24 മണിക്കൂറിനുളളില്‍ തന്നെ നരേന്ദ്രമോദി വീണ്ടും ഒരു വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നു. ഭയവും ഉത്കണ്ഠയുമെല്ലാം പ്രകടമാണ്. 12 വര്‍ഷത്തെ പ്രധാനമന്ത്രി പദവിയില്‍ ഇത് അഭൂതപൂര്‍വ്വമായ സംഭവമാണ്':എന്നാണ് റാണാ അയ്യൂബ് പറഞ്ഞത്.