ധർമ്മസ്ഥല വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കർണാടകയിലെ ധർമസ്ഥലയിൽ ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. 1998നും 2014നും ഇടയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 1480 അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

 

ഡി.ജി.പി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 7005 പേജുകളുള്ള വിശദമായ ഈ അന്തിമ റിപ്പോർട്ടാണ് സമർപ്പിച്ചത്

ബെം​ഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. 1998നും 2014നും ഇടയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 1480 അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

എന്നാൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും ധർമ്മസ്ഥല ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖകളിൽ 1510 അസ്വഭാവിക മരണങ്ങൾ നടന്നതായാണ് ലഭിക്കുന്ന വിവരമെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ തെരച്ചിലുകളിൽ 7 തലയോട്ടിയും മനുഷ്യ ശരീരത്തിൽ നിന്നുള്ള എല്ലുകളും കണ്ടെത്തിയതായി റിപ്പോർട്ട് വിശദമാക്കുന്നത്.

പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയിൽ താൻ മറവു ചെയ്തെന്ന ചിന്നയ്യ എന്നയാളുടെ മൊഴിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ധർമ്മസ്ഥല പോലീസ് കേസ് രജിസ്റ്റർ ചെയ്തതും തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും.

ഡി.ജി.പി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 7005 പേജുകളുള്ള വിശദമായ ഈ അന്തിമ റിപ്പോർട്ടാണ് സമർപ്പിച്ചത്.കഴിഞ്ഞ വർഷം ജൂലൈയിലാണ് വലിയ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണ റിപ്പോർട്ടിൽ മുൻപ് ഉന്നയിക്കപ്പെട്ട പല ആരോപണങ്ങളും വ്യാജമാണെന്ന് സൂചിപ്പിക്കുന്ന കണ്ടെത്തിയിരുന്നു.