കര്‍ണാടകയിലെ മാളില്‍ ജോലിയ്ക്ക് പോയതു ഇഷ്ടമായില്ല, ആണ്‍ സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നതിലും ദേഷ്യം ; 21 കാരിയെ കൊലപ്പെടുത്തി പിതാവ്

തല ചുമരില്‍ ഇടിപ്പിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഒടുവില്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും രക്ഷപ്പെടുകയായിരുന്നു

 

യുവതിയുടെ സഹോദരിയേയും അമ്മയേയും മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു.

കര്‍ണാടകയിലെ മാളില്‍ ജോലി ചെയ്യുന്ന യുവതിയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണഅ (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്ത് ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഒപ്പം ജോലി സ്ഥലത്തുള്ള യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനും കുടുംബം എതിര്‍ത്തു. എന്നാല്‍ യുവാവ് സഹോദര തുല്യനാണെന്നാണ് യുവതി പറഞ്ഞിരുന്നത്. രക്ഷാ ബന്ധന്‍ ആഘോഷത്തിനാണ് യുവാവിനെ നന്ദിനി വീട്ടിലേക്ക് കൊണ്ടുവന്നത്.
നന്ദിനിയുടെ പിതാവ് ഭഗവാന്‍ സിങ് യാദവും അമ്മാവന്‍ സന്തോഷ് സിങ് യാദവും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.


ഈ സമയം യുവതിയുടെ സഹോദരിയേയും അമ്മയേയും മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിനിക്കൊപ്പമെത്തിയ യുവാവിനേയും പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.


മുടി വെട്ടിയതിന് ഒപ്പം മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോയതാണ് നന്ദിനിയെ ആക്രമിക്കാന്‍ കാരണമെന്ന് പിതാവ് പറഞ്ഞു. തല ചുമരില്‍ ഇടിപ്പിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഒടുവില്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവനും രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അന്വേഷണത്തില്‍ നന്ദിനിയുടെ പിതാവ് പിടിയിലായി.