ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് .കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് .കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ വിമാനങ്ങൾ വൈകുന്നതിനോ റദ്ദാക്കുന്നതിനോ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഡൽഹി വിമാനത്താവളത്തിന് പുറമെ ഹിൻഡൻ വിമാനത്താവളത്തിലും വിമാന സർവീസുകൾ വൈകുന്നുണ്ട്.
ഡൽഹിയിലും ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിലും മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കാമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നൽകി. ദൃശ്യപരത കുറയുന്നത് തുടരുകയാണെങ്കിൽ വിമാനങ്ങളുടെ പുറപ്പെടലിനെയും വരവിനെയും ഇത് ബാധിക്കുമെന്നും എയർലൈൻ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രകൾ സുഗമമാക്കുന്നതിനായി ആവശ്യമായ പ്രവർത്തന മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.
മൂടൽമഞ്ഞ് കാരണം ബുധനാഴ്ച രാവിലെയുള്ള ചില വിമാനങ്ങൾ മുൻകൂട്ടി റദ്ദാക്കുകയും യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുകയും ചെയ്തതായി എയർ ഇന്ത്യയും വ്യക്തമാക്കി. കാലതാമസങ്ങൾ, റദ്ദാക്കലുകൾ, റൂട്ട് മാറ്റം എന്നിവ ഉണ്ടായാൽ യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ പ്രത്യേകസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും എയർഇന്ത്യ വ്യക്തമാക്കി.