രാജി ആവശ്യം ശക്തം; വീണ്ടും പ്രതിപക്ഷം പ്രതിഷേധത്തിലേക്ക്; ഗ്യാനേഷ് കുമാറിന്റെ  സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ എംപിമാരെ ഭക്ഷണത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഉച്ചയ്ക്ക് 1,45ന് കോണോട്ട് പ്ലേസിലെ മോഎറ്റ്സ് റെസ്റ്റോറന്റിലേക്കാണ് എംപിമാരെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം, ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ എംപിമാരെ ഭക്ഷണത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഉച്ചയ്ക്ക് 1,45ന് കോണോട്ട് പ്ലേസിലെ മോഎറ്റ്സ് റെസ്റ്റോറന്റിലേക്കാണ് എംപിമാരെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം, ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ജന്തര്‍ മന്തറില്‍ നിന്ന് 1.2 കിലോമീറ്റര്‍ അകലെയുള്ള സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാര്‍ക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു ജന്തര്‍ മന്തറിലേക്കുള്ള പ്രതിഷേധം. ഇന്നലെത്തതിന് സമാനമായ രീതിയില്‍ പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായാണ് എംപിമാര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുളള ക്ഷണമെന്നാണ് വിലയിരുത്തല്‍.

പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ഇന്നത്തെ ഛത്തീസ്ഗഡ് സന്ദര്‍ശനവും മാറ്റിവെച്ചു. അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും, തെരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തും, വ്യക്തിഗത സുരക്ഷയ്ക്കുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു. ഡല്‍ഹിയിലെയും ആഗ്രയിലെയും കുമാറിന്റെ വസതികള്‍ക്ക് സമീപം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. പ്രതിപക്ഷസമരം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു. 221 കമ്പനി കേന്ദ്രസേനാംഗങ്ങളെയാണ് ഇന്നുമുതല്‍ 12വരെ വിന്യസിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം 111 കമ്പനി കേന്ദ്രസേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്.