ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ് ; ടി ജി മോഹൻദാസ് കുറ്റം സമ്മതിച്ചു

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം ഇയാൾ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ ടി ജി മോഹൻദാസിനെതിരെ വേറെയും രണ്ട് കേസുകൾ ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

 

 തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം ഇയാൾ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ ടി ജി മോഹൻദാസിനെതിരെ വേറെയും രണ്ട് കേസുകൾ ഉണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

അതേസമയം, അന്വേഷണത്തിനായി ടിജി മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രൊസിക്യൂഷൻ വാദം. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ വെച്ചുള്ള ചോദ്യം ചെയ്യൽ അനിവാര്യമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് കേസിൽ ടി ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഇയാളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ടി ജി മോഹൻദാസിന്റെ ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ ഉദ്യോഗസ്ഥർ ടി ജി മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ എത്തിയത്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. അർജുൻ ആയങ്കിക്കെതിരായ പൊലീസ് നടപടികൾക്കിടെ എന്തുകൊണ്ട് ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹൻദാസിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.