തലസ്ഥാനം ഉരുകുന്നു ; ഡൽഹിയിൽ താപനില 40 ഡിഗ്രി കടക്കും
ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. വരും ദിവസങ്ങളിൽ നഗരത്തിലെ താപനില ഗണ്യമായി ഉയരുമെന്നും മിക്കയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ താപനില വർധിക്കാനാണ് സാധ്യത.
ഡൽഹി: ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു. വരും ദിവസങ്ങളിൽ നഗരത്തിലെ താപനില ഗണ്യമായി ഉയരുമെന്നും മിക്കയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ താപനില വർധിക്കാനാണ് സാധ്യത.
ആകാശം തെളിഞ്ഞുനിൽക്കുന്നതിനൊപ്പം ഉഷ്ണക്കാറ്റ് കൂടി അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം എന്നതിനാൽ നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു. കുട്ടികൾ, പ്രായമായവർ, പുറംജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.