ഡല്‍ഹി പ്രതിഷേധം ; സിജെപി നേതാക്കള്‍ കൂടിയാലോചന തുടരുന്നു

ഇടത് നേതാക്കള്‍ അടക്കം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചേക്കും

 

ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബര്‍ ഒന്നിന് ദില്ലി രാം ലീല മൈതാനിയില്‍ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ അഭിപ്രായം ഉയര്‍ന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് സിജെപി നേതാക്കള്‍ കൂടിയാലോചന തുടരുന്നു. 

അതിനിടെ, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബര്‍ ഒന്നിന് ദില്ലി രാം ലീല മൈതാനിയില്‍ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇടത് നേതാക്കള്‍ അടക്കം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചേക്കും. അതേസമയം, പീസ് ബോണ്ട് ഒപ്പിടണമെന്ന സ്‌പെഷല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരി?ഗണിക്കും