സിജെപി പ്രതിഷേധം പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിച്ച് ഡല്‍ഹി പൊലീസ്; അതിര്‍ത്തിയില്‍ സുരക്ഷാസേനയെ വിന്യസിക്കും
സിജെപി പ്രതിഷേധം പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിച്ച് ഡല്‍ഹി പൊലീസ്; അതിര്‍ത്തിയില്‍ സുരക്ഷാസേനയെ വിന്യസിക്കും
ഡല്‍ഹി പൊലീസ് സമരത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഒക്ടോബര്‍ 10നാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ജന്തര്‍ മന്തറിലേക്ക് സംഘടിപ്പിക്കുന്നത്.
സിജെപി പ്രതിഷേധം പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിച്ച് ഡല്‍ഹി പൊലീസ്. അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കാനാണ് നീക്കം. ജന്തര്‍ മന്തര്‍ ഭാഗത്തേക്കുള്ള റോഡുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടമായി എത്തുന്നത് നിരീക്ഷിക്കും. വിദ്യാര്‍ത്ഥികളെ ബോധ വല്‍ക്കരിക്കണമെന്നും സമരത്തിന് അനുമതി ഇല്ലെന്നും പിജി ഹോസ്റ്റല്‍ ഉടമകളെ പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 10നാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ജന്തര്‍ മന്തറിലേക്ക് സംഘടിപ്പിക്കുന്നത്.
എന്നാല്‍ ഡല്‍ഹി പൊലീസ് സമരത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തങ്ങളുടെ സമരത്തെ പൊലീസ് എവിടെ തടയുന്നോ അവിടെ ജന്തര്‍ മന്തറാക്കി മാറ്റി സമരം തുടരുമെന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്കെ അറിയിച്ചിരുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ കൂടി ചേരുന്ന സംയുക്തമായ പ്രതിഷേധം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എസ്എഫ്ഐ, ഐസ, എഐഎസ്ഫ് അടക്കമുള്ള സംഘടനകളും അമരത്തിലുണ്ടാകും. പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഉണ്ടാകാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ നിയന്ത്രിക്കാനാണ് ഡല്‍ഹി പൊലീസ് കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമടക്കം കൂട്ടമായി വിദ്യാര്‍ത്ഥികള്‍ എത്തുന്നത് പൊലീസ് നിരീക്ഷിക്കും. ഇതിനോടകം ജന്തര്‍ മന്തര്‍ പരിസരത്ത് സമരം പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പലയിടത്തും ബാരിക്കേഡുകള്‍ നിരത്തി വാഹന ഗതാഗതത്തിന്റെ വേഗത കുറയ്ക്കാനുള്ള നീക്കവുമുണ്ട്. 110 കമ്പനി അധിക കേന്ദ്ര സേനയെ ഇന്‍ഡ്യ മുന്നണിയുടെ മിന്നല്‍ പ്രതിഷേധം കൂടി കണക്കിലെടുത്ത് ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. സിആര്‍പിഎഫിന്റെ 85 കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ 110 കമ്പനി സേന ഡല്‍ഹിയില്‍ തുടരുന്നുണ്ട്. 33,000 കേന്ദ്ര സേനയെയും 15,000 ഡല്‍ഹി പൊലീസും ചേര്‍ന്ന് 38,000 സേനാംഗങ്ങളാണ് ഡല്‍ഹിയില്‍ ഇതിനോടകം അണിനിരന്നിരിക്കുന്നത്. സിജെപി പ്രതിഷേധത്തില്‍ ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് സാധ്യത.
സമരത്തിന് അനുമതി ഇല്ല എന്ന വിവരം പിജി ഹോസ്റ്റലുകളലെ വിദ്യാര്‍ത്ഥികളെ ബോധവല്‍കരിക്കണമെന്നാണ് ഹോസ്റ്റല്‍ ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.