എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞ് ദില്ലി പൊലീസ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ എത്തിയെന്ന് പരാതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

 

സിജെപി പ്രക്ഷോഭം തുടങ്ങാനിരിക്കെ യുവാക്കള്‍ അവിടെ ഒത്തുകൂടുന്നുണ്ടോ എന്നറിയാനാണ് പൊലീസ് എത്തിയത്.

രജ്യതലസ്ഥാനത്ത് പ്രതിഷേധം കടുക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞ് ദില്ലി പൊലീസ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ എത്തിയെന്ന് പരാതി. സിപിഎമ്മിന്റെ പഠന കേന്ദ്രമാണ് എച്ച്‌കെഎസ് ഭവന്‍. സിജെപി പ്രക്ഷോഭം തുടങ്ങാനിരിക്കെ യുവാക്കള്‍ അവിടെ ഒത്തുകൂടുന്നുണ്ടോ എന്നറിയാനാണ് പൊലീസ് എത്തിയത്. ഇന്ന് കേന്ദ്ര കമ്മറ്റി യോഗം തുടങ്ങാനിരിക്കെ നേതാക്കളും അവിടെ ഉണ്ടായിരുന്നു. പൊലീസ് പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്ത് വിട്ടിട്ടുണ്ട്.


അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം.