ഡൽഹി മെട്രോ നിരക്ക് വർദ്ധിപ്പിച്ചു
ഡൽഹി: ഡൽഹിയിൽ മെട്രോ നിരക്ക് വർദ്ധിപ്പിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് ആദ്യമായാണ് ഡിഎംആർസി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതിനുമുമ്പ് 2017ലാണ് അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്. ഒരു രൂപ മുതൽ അഞ്ച് രൂപ വരെ വർദ്ധിക്കും.
ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നെന്ന് ഡിഎംആർസി അറിയിച്ചു. നിരക്ക് വർദ്ധനവ് ചെറിയ തോതിലായിരിക്കും. ഒരു രൂപ മുതൽ നാല് രൂപ വരെയാണ് നിരക്ക് വർദ്ധിക്കുക. എയർപോർട്ട് ലൈനിലെ നിരക്കുകൾ 5 രൂപ വരെ വർദ്ധിക്കും എന്നാണ് ഡിഎംആർസി അറിയിച്ചത്.
പുതിയ നിരക്ക് ഇങ്ങനെ: രണ്ട് കിലോമീറ്റർ വരെ 11 രൂപ, 2 മുതൽ 5 കി.മീ വരെ 21 രൂപ, 5 മുതൽ 12 കി.മീ വരെ 32 രൂപ, 12 മുതൽ 21 കി.മീ വരെ 43 രൂപ, 21 മുതൽ 32 കി.മീ വരെ 54 രൂപ, 32 കി.മീന് മുകളിലേക്ക് 64 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും നിരക്കിൽ വ്യത്യാസമുണ്ട്. 2 കിലോ മീറ്റർ മുതൽ 5 കിലോ മീറ്റർ വരെ 11 രൂപ, 5-12 കി.മീ 21 രൂപ, 12-21 കി.മീ 32 രൂപ, 21-32 കി.മീ 43 രൂപ, 32 കി.മീന് മുകളിലേക്ക് 54 രൂപ എന്നിങ്ങനെയാണ് നിരക്ക്.