ദില്ലി ഇന്നും സംഘര്‍ഷ ഭൂമിയായേക്കും; രാവിലെ 10 മുതല്‍ സമരം പ്രഖ്യാപിച്ച് സിജെപി
ദില്ലി ഇന്നും സംഘര്‍ഷ ഭൂമിയായേക്കും; രാവിലെ 10 മുതല്‍ സമരം പ്രഖ്യാപിച്ച് സിജെപി
പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു.
Oct 11, 2026, 06:50 IST
കസ്റ്റഡിയില്‍ എടുത്ത സിജെപി പ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കള്‍ എവിടെ എന്നതില്‍ സൂചന ഒന്നും പൊലീസ് പുറത്തുവിടുന്നില്ല.
വോട്ട് ചോരി ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തില്‍ രാജ്യ തലസ്ഥാനം ഇന്നും സംഘര്‍ഷ ഭൂമിയാകും. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. ഇതിനെ കേന്ദ്രസര്‍ക്കാര്‍ എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വന്‍ റാലി നടത്തുമെന്ന് രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചു.
അതേസമയം കസ്റ്റഡിയില്‍ എടുത്ത സിജെപി പ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കള്‍ എവിടെ എന്നതില്‍ സൂചന ഒന്നും പൊലീസ് പുറത്തുവിടുന്നില്ല. ഏത് ഏജന്‍സി ആണ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്ന് പോലും വിവരമില്ലെന്ന് സിജെപി പറയുന്നു. അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ദില്ലി പോലീസ് കമ്മീഷണര്‍ക്ക് നിലവിലെ നേതൃത്വം കത്ത് നല്‍കി.