വെള്ളപ്പൊക്കത്തില്‍ മുങ്ങി ഡൽഹി; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥവകുപ്പ്
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഡല്‍ഹിയിൽ പല ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥവകുപ്പ് ബുധനാഴ്ച ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കണക്കുകൂട്ടല്‍
ദില്ലി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഡല്‍ഹിയിൽ പല ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥവകുപ്പ് ബുധനാഴ്ച ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ സദര്‍ ബസാര്‍, നര്‍സിപുര്‍, ഗ്രേറ്റര്‍ കൈലാഷ്, ബദര്‍പുര്‍, തെലിവാര, മഹാവിര്‍ ബസാര്‍, സ്വരൂപ് നഗര്‍, കുഷക് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോത്തക് റോഡില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഐടിഒയിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. റിങ് റോഡിലും ഔട്ടര്‍ റിങ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഥുര റോഡ്, ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്പ്രസ് വേ, എയിംസ്, ഡല്‍ഹി-നോയിഡ ലിങ്ക് റോഡ്, മുകര്‍ബ ചൗക്ക്, സൗത്ത് എക്സ്റ്റന്‍ഷന്‍, നരെയ്‌ന, ആസാദ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന ഗതാഗതം തടസപ്പെട്ടു.