വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കണം'; സ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി
പ്രസവാവധിക്ക് ശേഷം മടങ്ങിവരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മുന്‍കാല സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഫെഡറേഷന്‍ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെയും കോടതി ചോദ്യം ചെയ്തു.
ന്യൂഡല്‍ഹി: പ്രസവാവധിക്ക് ശേഷം മടങ്ങിവരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മുന്‍കാല സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഫെഡറേഷന്‍ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെയും കോടതി ചോദ്യം ചെയ്തു.
പ്രശസ്തരായ കായികതാരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന മുന്‍കാല രീതിയില്‍ നിന്ന് ഡബ്ല്യുഎഫ്‌ഐ വ്യതിചലിച്ചത് പലതും വിളിച്ചോതുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ ഫോഗട്ടിന് പങ്കെടുക്കാന്‍ അവസരം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്ന ഒന്നാണെന്നും ഫെഡറേഷന്‍ കായികതാരങ്ങളോട് 'പ്രതികാര ബുദ്ധിയോടെ' പെരുമാറരുതെന്നും ഡിവിഷന്‍ ബെഞ്ച് ഊന്നിപ്പറഞ്ഞു.
പാരിസ് ഒളിംപിക്‌സിനിടെ അച്ചടക്കലംഘനം നടത്തി, ആന്റി ഡോപ്പിങ് ട്ടങ്ങള്‍ ലംഘിച്ചു, ഇന്ത്യന്‍ ഗുസ്തിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മെയ് 9-ന് വിനേഷ് ഫോഗട്ടിന് ഡബ്ല്യു.എഫ്.ഐ 15 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഗോണ്ടയില്‍ നടക്കുന്ന ഒരു ആഭ്യന്തര മത്സരത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ഫോഗട്ടിന് ഈ നോട്ടീസ് നല്‍കിയത്. അവളെ മത്സരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ആരോ 'വൈക്കോല്‍ത്തുരുമ്പില്‍ പിടിച്ചുകയറാന്‍' നോക്കുകയാണെന്ന് ഫോഗട്ടിന്റെ സീനിയര്‍ കൗണ്‍സില്‍ കോടതിയില്‍ വാദിക്കുകയും, ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.