പെണ്‍മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിശേഷിപ്പിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
Sep 5, 2024, 08:24 IST
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതിയ്ക്ക് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിശേഷിപ്പിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
അഞ്ചു വയസും അഞ്ചു മാസവും പ്രായമുള്ള രണ്ട് പെണ്‍മക്കളെ 2018 ഫെബ്രുവരി 20ന് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ലീലാവതി (32) എന്ന യുവതിയ്‌ക്കെതിരെ കുറ്റം. പ്രതിക്ക് 10000 രൂപ പിഴയും കോടതി വിധിച്ചു.