ഡൽഹി കാ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സ് : 7500 പേ​ജു​ള്ള കുറ്റപത്രം സമർപ്പിച്ചു

 ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി ചെ​ങ്കോ​ട്ട പ​രി​സ​ര​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 10 പ്ര​തി​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) 7500 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

 

 ന്യൂ​ഡ​ൽ​ഹി : ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി ചെ​ങ്കോ​ട്ട പ​രി​സ​ര​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 10 പ്ര​തി​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) 7500 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കൊ​ല്ല​പ്പെ​ട്ട മു​ഖ്യ​പ്ര​തി ഡോ. ​ഉ​മ​ർ ന​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള 10 പേ​ർ​ക്കും അ​ൽ​ഖാ​ഇ​ദ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ അ​ൻ​സാ​ർ ഗ​സ്‍വ​ത്തു​ൽ ഹി​ന്ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഡ​ൽ​ഹി​യി​ലെ പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

തീ​വ്ര​വാ​ദ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യ പ്ര​തി​ക​ൾ, ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച് ശ​രീ​അ​ത്ത് ഭ​ര​ണം ന​ട​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഓ​പ​റേ​ഷ​ൻ ഹെ​വ​ൻ​ലി ഹി​ന്ദ്’ എ​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യി എ​ൻ.​ഐ.​എ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

സ്ഫോ​ട​ന​ത്തി​നാ​യി ട്ര​യാ​സെ​റ്റോ​ൺ ട്രൈ​പെ​റോ​ക്സൈ​ഡ് എ​ന്ന സ്ഫോ​ട​ക​വ​സ്തു ഇ​വ​ർ സ്വ​യം നി​ർ​മി​ച്ച​താ​ണ്. ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് ഡോ. ​ഉ​മ​ർ ന​ബി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

588 സാ​ക്ഷി​മൊ​ഴി​ക​ളും 395 രേ​ഖ​ക​ളും 200ല​ധി​കം തെ​ളി​വു​ക​ളും ആ​സ്പ​ദ​മാ​ക്കി​യാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

2025 ന​വം​ബ​ർ 10ന് ​ചെ​ങ്കോ​ട്ട​ക്ക് സ​മീ​പം കാ​റി​ൽ ഘ​ടി​പ്പി​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.