വിവാഹ വാഗ്ദാനം നൽകി പീഡനം; ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോരലിന് ജാമ്യം
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററായ അഭിഷേക് പോരലിന് ജാമ്യം അനുവദിച്ചു. ഏതാണ്ട് ഒരു മാസത്തിലധികമായി താരം ജയിലിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് താരത്തെ അറസ്റ്റ് ചെയ്തത്
കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററായ അഭിഷേക് പോരലിന് ജാമ്യം അനുവദിച്ചു. ഏതാണ്ട് ഒരു മാസത്തിലധികമായി താരം ജയിലിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് താരത്തെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണിലാണ് ബംഗാൾ പൊലീസിൽ മെഡിക്കൽ വിദ്യാർഥിനി പരാതി നൽകിയത്.
പിന്നീട് ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും അമ്മയും പരാതി നൽകി. ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിത, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തി അഭിഷേകിനെ ഓഗസ്റ്റ് 11നു അറസ്റ്റ് ചെയ്തു. ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ പര്യടനം നടത്തിയിട്ടുള്ള താരമാണ് അഭിഷേക് പോരൽ. കഴിഞ്ഞ മൂന്ന് വർഷമായി താനും പോരലും പ്രണയത്തിലായിരുന്നെന്നും, കഴിഞ്ഞ വർഷം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അതിനു ശേഷം ക്രിക്കറ്റ് താരം തന്നിൽ നിന്ന് അകലാൻ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇപ്പോൾ പോരൽ അതിന് തയ്യാറാകുന്നില്ലെന്നും താരത്തിനെതിരെ നടപടി വേണമെന്നും പരാതിയിൽ യുവതി ആവശ്യപ്പെട്ടു.