സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം വൈകിപ്പിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗം: സിജെപി
സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം വൈകിപ്പിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗം: സിജെപി
ഇരുവരും ജയില്‍മോചിതരായശേഷം തുടര്‍സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് മെഹര്‍ പശ്രീച്ച പറഞ്ഞു.
ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമപോരാട്ടം ശക്തമാക്കാനാണ് സിജെപിയുടെ നീക്കം.
സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും സിജെപി ആരോപിച്ചു. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ജാമ്യം നിഷേധിക്കുകയാണെന്നും വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സിജെപി പോളിസി ഹെഡ് മെഹര്‍ പശ്രീച്ച വ്യക്തമാക്കി.
ഇരുവരും ജയില്‍മോചിതരായശേഷം തുടര്‍സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് മെഹര്‍ പശ്രീച്ച പറഞ്ഞു. നിയമവിരുദ്ധമായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും മെഹര്‍ പശ്രീച്ച വ്യക്തമാക്കി. ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമപോരാട്ടം ശക്തമാക്കാനാണ് സിജെപിയുടെ നീക്കം.
ജന്തര്‍ മന്തറില്‍ അതിക്രമിച്ചുകയറി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും ഒക്ടോബര്‍ 13നാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. തുടര്‍ന്ന്, ഇരുവരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. വിമാനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.