വൈറൽ ബാധയ്ക്കൊപ്പം നിർജലീകരണവും ; അണ്ണാ ഹസാരെ ആശുപത്രിയില്‍
ആക്ടിവിസ്റ്റും ഗാന്ധിയനുമായ അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ അണുബാധയും നിര്‍ജലീകരണവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബോംബെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Sep 1, 2026, 10:19 IST
ന്യൂഡല്‍ഹി: ആക്ടിവിസ്റ്റും ഗാന്ധിയനുമായ അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ അണുബാധയും നിര്‍ജലീകരണവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബോംബെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
ഡോ. ഗൗതം ഭന്‍സാലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് അണ്ണാ ഹസാരെയെ പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഫലങ്ങള്‍ ലഭിച്ച ശേഷം തുടര്‍ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡോ. ബന്‍സാലി അറിയിച്ചു.