അസമിലെ തോല്‍വി നിരാശാജനകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൗരവ് ഗൊഗോയ്
അസമിലെ തോല്‍വി നിരാശാജനകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൗരവ് ഗൊഗോയ്
തിരഞ്ഞെടുപ്പ് ഫലം വലിയ നിരാശയുണ്ടാക്കുന്നതാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി കോണ്‍ഗ്രസ് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി കോണ്‍ഗ്രസ് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം വലിയ നിരാശയുണ്ടാക്കുന്നതാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഞങ്ങള്‍ ആഭ്യന്തരമായി കാര്യങ്ങള്‍ വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍, 2026-ലെ ഈ ഫലത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും'. ഗൊഗോയ് വ്യക്തമാക്കി.