സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി കേസ് ; പ്രതി പിടിയിൽ
സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞാണ് ഇയാൾ നടനെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ച് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
Oct 24, 2024, 18:50 IST
മുംബൈ: സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞാണ് ഇയാൾ നടനെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ച് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് പിന്നീട് ഒക്ടോബര്‍ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം.