ബലാത്സംഗക്കേസിന് വധശിക്ഷ; ബില്‍ ഇന്ന് പശ്ചിമബംഗാള്‍ നിയമസഭയില്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമനടപടി വേഗത്തിലാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 
 

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമനടപടി വേഗത്തിലാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. നിയമസഭ പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബലാത്സംഗത്തിന് കൊലക്കയര്‍ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തേ പ്രഖ്യാപിച്ചിരുന്നു.