ഡാര്‍ക് ഹ്യൂമര്‍'; പ്രള്‍ഹാദ് ജോഷിയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യശ്വസിനയുടെ പ്രതികരണം.

 

മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെയും യശസ്വിനി രാജ് പരിഹസിച്ചു.

പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക് ഹ്യൂമറാണെന്ന് പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സദര്‍ മുന്‍ എംഎല്‍എ വിക്രം സിങ്ങിന്റെ മകളും കണ്ടന്റ് ക്രിയേറ്ററായ യശസ്വിനി രാജ് സിങ്ങുമാണ് പ്രള്‍ഹാദ് ജോഷിയെ പരിഹസിച്ച് രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും യശ്വസിനി പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യശ്വസിനയുടെ പ്രതികരണം.

മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെയും യശസ്വിനി രാജ് പരിഹസിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി രക്തസാക്ഷിത്വമാണെന്ന് അവര്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന രാജിക്കത്തിലെ ദേശവിരുദ്ധ ശക്തികള്‍ എന്ന പ്രയോഗത്തെയും അവര്‍ വിമര്‍ശിച്ചു. സിജെപി ചെയ്തത് വളരെ നല്ല കാര്യമാണെന്നും അവര്‍ അഭിനന്ദിച്ചു. 'മീമുകളിലൂടെയും നൂതന സന്ദേശങ്ങളിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും സിജെപിക്ക് അരാഷ്ട്രീയരായവരെയും ആവേശഭരിതരാക്കാന്‍ സാധിച്ചു', യശ്വസിന പറഞ്ഞു. താന്‍ പിതാവുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സാമ്പത്തികമായി സ്വതന്ത്രയായ താന്‍ തനിച്ചാണ് താമസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.