ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ദളിത് ബാലനെ മര്‍ദ്ദിച്ചു ; പൊലീസ് കേസെടുത്തു
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Oct 21, 2024, 08:18 IST
യുപിയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ദളിത് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി. 16 കാരനായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കാണ്‍പൂരിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ബിആര്‍ അംബേദ്കറുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായി പങ്കുവച്ചതിന് പിന്നാലെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം തുടങ്ങി.