ഡല്‍ഹിയില്‍ സിഎന്‍ജി നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ല്‍ഹിയില്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു.ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ ജോലി ചെയ്തിരുന്ന 25കാരനായ മനീഷ് സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Updated: Aug 20, 2026, 10:24 IST
മരിച്ച മൂന്ന് പേരും ഗ്യാസ് ഫില്ലിങ് സ്റ്റേഷനിലെ ജീവനക്കാരാണ്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു.ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ ജോലി ചെയ്തിരുന്ന 25കാരനായ മനീഷ് സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സണ്ണി (30), ബ്രഹ്‌മ്ജീത് (34) എന്നിവരാണ് പിന്നീട് മരിച്ചത്. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു. ടിക്രി കലാന്‍ മെട്രോ സ്റ്റേഷനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് വന്‍ പൊലീസ്, അഗ്‌നിരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മരിച്ച മൂന്ന് പേരും ഗ്യാസ് ഫില്ലിങ് സ്റ്റേഷനിലെ ജീവനക്കാരാണ്. പരിക്കേറ്റവരില്‍ ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നു. ഇവരെ മുണ്ട്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.