ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയില്‍ 16 ജില്ലകളില്‍ അതീവ ജാഗ്രത

ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്.
 
പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്.

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കന്‍ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. 

പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.