ക്ഷേത്രപരിസരത്ത് ജമന്തിച്ചെടികളുടെ മറവിൽ കഞ്ചാവ് കൃഷി ; പൂജാരി അറസ്റ്റിൽ

തെലങ്കാനയിൽ പൂജാരി ക്ഷേത്രപരിസരത്ത് വളർത്തിയത് 685 കഞ്ചാവ് ചെടികൾ. ജമന്തിച്ചെടികൾക്കിടയിലാണ് പൂജാരിയായ അവുതി നാഗയ്യ (48) കഞ്ചാവ് ചെടികൾ
 

 ഹൈദരാബാദ് ∙ തെലങ്കാനയിൽ പൂജാരി ക്ഷേത്രപരിസരത്ത് വളർത്തിയത് 685 കഞ്ചാവ് ചെടികൾ. ജമന്തിച്ചെടികൾക്കിടയിലാണ് പൂജാരിയായ അവുതി നാഗയ്യ (48) കഞ്ചാവ് ചെടികൾ നട്ടുപരിപാലിച്ചത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസ് പൂജാരിയെ അറസ്റ്റ് ചെയ്തു.

കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വിൽപനയും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പൊലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാൾ കഞ്ചാവു കൃഷി നടത്തിയതെന്ന് പൊലീസ് പറഞ്ഞു.