ക്രൂരത ..മൂന്ന് വയസുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛൻ പിടിയില്‍

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മൂന്ന് വയസ് മാത്രമുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛൻ പിടിയില്‍.സംഭവത്തില്‍ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി 54 വയസുകാരനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ഏപ്രില്‍ 16 നും 25 നും ഇടയില്‍ പ്രതി പലതവണ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിവരങ്ങളാണ് പൊലീസ് അറിയിക്കുന്നത്

മഹാരാഷ്ട്ര: ഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മൂന്ന് വയസ് മാത്രമുള്ള കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛൻ പിടിയില്‍.സംഭവത്തില്‍ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി 54 വയസുകാരനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 16 നും 25 നും ഇടയില്‍ പ്രതി പലതവണ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിവരങ്ങളാണ് പൊലീസ് അറിയിക്കുന്നത്.സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഒരു എൻ‌ജി‌ഒയില്‍ അഭയം തേടുകയും അവരുടെ സഹായത്തോടെ പരാതി നല്‍കുകയുമായിരുന്നു.

മദ്യപാനവും തർക്കങ്ങളും കാരണം കുട്ടിയുടെ അമ്മ കഴിഞ്ഞ രണ്ട് വർഷമായി മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നുഅതേസമയം പ്രതിയെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.